പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

പ​യ്യ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ഹോ​ട്ട​ൽ വ്യാ​പാ​രി അ​റ​സ്റ്റി​ൽ. കു​ഞ്ഞി​മം​ഗ​ലം ത​ലാ​യി​യി​ലെ ചാ​പ്പ​യി​ൽ ഫൈ​സ​ലി​നെ​യാ​ണ് (35) പ​യ്യ​ന്നൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​ർ പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ലും ഈ ​മാ​സം നാ​ലി​നു​മി​ട​യി​ൽ പ​ല​ത​വ​ണ പ​തി​നാ​ലു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് പെ​ൺ​കു​ട്ടി ക​ട​യി​ൽ​പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്ക് ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് അ​വ​ശ​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ത്സം​ഗ​ത്തി​നി​ര യാ​ക്കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളും ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested for raping girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.