reopresentational image
Posted On
date_range Updated On
date_range കാങ്കോലിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു
പയ്യന്നൂർ: കാങ്കോലിൽ നിരവധി പേർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെയാണ് നായ്ക്കൾ കൂട്ടത്തോടെ ആക്രമണം നടത്തിയത്.
പത്രവിതരണക്കാരനായ കാങ്കോലിലെ നാരായണൻ (70), ബേക്കറി ജീവനക്കാരനായ പയ്യന്നൂർ കാര സ്വദേശി ബാലൻ (55) എന്നിവർക്കാണ് കാങ്കോൽ ടൗണിൽ നിന്നും കടിയേറ്റത്.
ഇവരെ പയ്യന്നൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പത്രവിതരണം നടത്തി തിരിച്ചുപോകവേയായിരുന്നു കൂട്ടമായെത്തിയ നായ്ക്കൾ നാരായണനെ ആക്രമിച്ചത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നായ്ക്കളെ ഓടിച്ചെങ്കിലും വഴിയിലുണ്ടായ മറ്റുള്ളവരെയും നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. കാങ്കോൽ ടൗണിലും സമീപ പ്രദേശത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർക്ക് നേരത്തേ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.