സുനീഷ്
Posted On
date_range Updated On
date_range പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ. സുനീഷിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻപരിധിയിൽ താമസിക്കുന്ന ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി കാണിച്ച് രക്ഷിതാവാണ് പരാതി നൽകിയത്.
തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.