Representational Images
Posted On
date_range Updated On
date_range പയ്യന്നൂർ: ബൈക്കുമായി പാലത്തിൽനിന്ന് പുഴയിൽ വീണ യുവാവ് മരിച്ചു
പയ്യന്നൂർ: ബൈക്കുമായി പാലത്തില്‍നിന്ന് പുഴയിൽ വീണ യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണുവാണ് (20 ) മാത്ത് വയൽ പാലത്തിൽനിന്ന് പുഴയിൽ വീണത്. മാതമംഗലം പാണപ്പുഴ റോഡിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
വേഗതയിൽ വന്ന ബൈക്ക് റോഡിൽനിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺക്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയുമായിരുന്നു. ഓടിയെത്തിയ സമീപവാസികൾ ജിഷ്ണുവിന് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പയ്യന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയും പരിയാരം എസ്.ഐ കെ.വി. സതീശന്റെ നേതൃത്വത്തില്‍ പൊലീസും പെരിങ്ങോം പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.