നജിമുൽ
Posted On
date_range Updated On
date_range മൂന്നു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
പയ്യന്നൂർ: എക്സൈസിന്റെ വൻ കഞ്ചാവ് വേട്ടയിൽ ഒരു കിലോ 310 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി എസ്. നാജിമുലിനെയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂർ കോറോം റോഡിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പയ്യന്നൂർ പ്രദേശത്തെ യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണിയാൾ. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ കഴിഞ്ഞ രാത്രി പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.