Posted On
date_range Updated On
date_range ഡോക്ടർ ചമഞ്ഞ് യുവതിയിൽനിന്ന് ആറുലക്ഷം തട്ടിയെന്ന്; യുവാവ് പിടിയിൽ
പയ്യന്നൂർ: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയിൽനിന്ന് ആറുലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പിലാത്തറ മേരിമാത സ്കൂളിന് സമീപത്തെ നസ്റിയ വില്ലയിൽ നജീബി (38)നെ പരിയരം മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂരിനടുത്ത യുവതിയെ ഫോണിൽ ബന്ധപ്പെട്ട് 2020 ഡിസംബർ മുതൽ പണം വാങ്ങിയതായാണ് പരാതി. ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടറാണെന്ന് പറഞ്ഞാണത്രെ പണം വാങ്ങിയത്.
പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.