പയ്യന്നൂരിൽ പോസ്റ്റൽ ബാഗിൽ കണ്ടെത്തിയ ചത്ത മൂർഖൻ പാമ്പ്
Posted On
date_range Updated On
date_range പോസ്റ്റൽ ബാഗിൽ 'മൂർഖൻ'
പയ്യന്നൂർ: പയ്യന്നൂർ പോസ്റ്റൽ ബാഗിൽ മൂർഖൻ പാമ്പ്. കണ്ണൂർ ആർ.എം.എസ് സോർട്ടിങ് ഓഫിസിൽനിന്നും പയ്യന്നൂർ പോസ്റ്റ് ഓഫിസിൽ എത്തിയ മെയിൽ ബാഗിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നും പോസ്റ്റൽ ബാഗ് പോസ്റ്റ് ഓഫിസിൽ എത്തിച്ചശേഷം കത്തുകളും മറ്റും വേർതിരിക്കാൻ ഉദ്യോഗസ്ഥർ ബാഗ് തുറന്നപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. ഉദ്യോഗസ്ഥർ ആദ്യം പരിഭ്രാന്തരായെങ്കിലും ചത്തതാണെന്നറിഞ്ഞതോടെ പേടി മാറി. പാമ്പിനെ പിന്നീട് കുഴിച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.