പ്രവാസി സഹായ പദ്ധതി വായ്പകള്‍ക്ക് അപേക്ഷിക്കാം

ക​ണ്ണൂ​ർ: നോ​ര്‍ക്ക പ്ര​വാ​സി സം​രം​ഭ​ക​ത്വ സ​ഹാ​യ പ​ദ്ധ​തി​യാ​യ നോ​ര്‍ക്ക പ്രോ​ജ​ക്ട് ഫോ​ര്‍ റി​ട്ടേ​ണ്‍ഡ് എ​മി​ഗ്ര​ന്‍റ്​​സ്​ വ​ഴി 30 ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്‌​സി​ഡി​യും (പ​ര​മാ​വ​ധി മൂ​ന്നു ല​ക്ഷം രൂ​പ) മൂ​ന്നു ശ​ത​മാ​നം പ​ലി​ശ സ​ബ്‌​സി​ഡി​യും ന​ല്‍കും. ര​ണ്ട്​ വ​ര്‍ഷ​ത്തി​ല​ധി​കം വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്ത ശേ​ഷം മ​ട​ങ്ങി​യെ​ത്തി നാ​ട്ടി​ല്‍ സ്ഥി​ര താ​മ​സ​മാ​ക്കി​യ​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം. വാ​യ്പ​ക്കൊ​പ്പം സം​രം​ഭ​ക​ത്വ പി​ന്തു​ണ​യും നോ​ര്‍ക്ക റൂ​ട്ട്‌​സ് ന​ല്‍കും. സം​സ്ഥാ​ന​ത്തെ 16 ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​റാ​യി​ര​ത്തോ​ളം ശാ​ഖ​ക​ള്‍ വ​ഴി വാ​യ്പ ല​ഭി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍ www.norkaroots.org എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 1800 425 3939 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ടാം.


Tags:    
News Summary - norka Loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.