പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ നമസ്കാരം ഫാത്തിമ ഹൈപ്പർ മാർക്കറ്റിന് സമീപം എ.എഫ്.സി റസ്റ്റാറൻറിന് പിന്നിലെ ഗ്രൗണ്ടിൽ നടത്താൻ തീരുമാനിച്ചു. മസ്ജിദുൽ ഈമാനിൽ സി.കെ. അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷതയിൽ ചേർന്ന പാപ്പിനിശ്ശേരി കമ്മിറ്റി യോഗം കെ.കെ.പി. മുസ്തഫ കൺവീനറായി ഈദ് ഗാഹ് സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തിൽ എം. ഷമീം, ഷംനാസ്, വി.എം. നവാസ്, ഡോ. അബ്ദുന്നാസർ, എം. ഇബ്രാഹിം, പി.പി. മൊയ്തു, പി.കെ. മുഹമ്മദ്, ഇ.കെ. സാജിദ്, ബി.പി. നാസർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.