തലശ്ശേരി: പ്രിയദർശനി കൾച്ചറൽ ഫോറം പതിനെട്ടാം വാർഷികാഘോഷവും ആദരായനവും എ.പി. ആബൂട്ടി ഹാജി അനുസ്മരണവും പാർക്കോ റസിഡൻസി ഹാളിൽ നടന്നു. മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് എം.കെ. അശോകൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജുമുനാറാണി, പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ, എൻ. പ്രശാന്ത്, സി.പി. കൃഷ്ണകുമാർ, ഷിയാൻ വിനോദ് കുമാർ, ഷിനു ചൊവ്വ എന്നിവർ സംസാരിച്ചു. പി.സി. അജയകുമാർ, കെ.പി. ഷനിൽ, കെ. ഷൽന, എ.വി. യൂസഫ് എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.