ആദരിച്ചു

തലശ്ശേരി: തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന പി.കെ. വിജയനെ ജൂനിയർ അഭിഭാഷകർ . വിജയന്റെ കീഴിൽ ജൂനിയറായി പ്രാക്ടിസ് ചെയ്ത 40 ഓളം അഭിഭാഷകരും കുടുംബാംഗങ്ങളും ചേർന്ന് നടത്തിയ ആദരായനം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.വി. അജയകുമാർ അധ്യക്ഷത വഹിച്ചു. കെ.ജെ. ചാക്കോ ഉപഹാരം കൈമാറി. സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. വിശ്വൻ, ജില്ല ഗവ.പ്ലീഡർ കെ. അജിത്ത്കുമാർ, പോക്സോ കോടതി സ്പെഷൽ പ്രോസിക്യൂട്ടർ ടി.കെ. ഷൈമ, ടി. അശോക് കുമാർ, കോഴിക്കോട് ലോ കോളജ് പ്രിൻസിപ്പൽ അഡ്വ. കുമാരൻ, ജി.എസ്.ടി വിഭാഗം ജോ. കമീഷണർ കെ. ഫിറോസ്, അസി. ലേബർ ഓഫിസർ എ.കെ. വിജുല, കെ. രാജീവൻ, ലസിത എന്നിവർ സംസാരിച്ചു. ------------- പടം..... പി.കെ. വിജയനുള്ള ആദരം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.