അറിയിപ്പുകൾസീനിയോറിറ്റി ലിസ്റ്റ്കണ്ണൂർ: ജില്ല എംപ്ലോയ്മൻെറ് എക്സ്ചേഞ്ചില്‍ 2021 -23 വര്‍ഷത്തേക്കുള്ള കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഓണ്‍ലൈനായി പരിശോധിച്ച് പരാതിയുള്ള പക്ഷം നവംബര്‍ 30ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വെബ്സൈറ്റ് :www.eemployment.kerala.gov.in. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാല്‍ വകുപ്പ് വീട്ടിലെത്തിക്കുംകണ്ണൂർ: കേന്ദ്ര സംസ്ഥാന പെന്‍ഷന്‍കാര്‍, വിമുക്ത ഭടന്മാര്, വിരമിച്ച ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പെന്ഷന് തുടര്‍ന്ന് ലഭിക്കാനുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ഓഫിസുകളില്‍ നിന്നോ പോസ്റ്റ്മാന് വീടുകളില്‍ എത്തിയോ നല്കുന്ന പദ്ധതി തപാല്‍ വകുപ്പ് ആരംഭിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുതിര്‍ന്നവര്‍ വീട്ടില്‍നിന്ന് പുറത്തുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇന്ത്യ പോസ്റ്റ് പേമൻെറ്സ് ബാങ്ക് വഴി പദ്ധതി ആരംഭിച്ചത്. മുന്‍കൂട്ടി അറിയിച്ചാല്‍ പോസ്റ്റ്മാന് മൈക്രോ എ.ടി.എമ്മിൻെറ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് തപാല്‍ വകുപ്പ് 70 രൂപ ഈടാക്കും. പെന്ഷന് വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി വിരലടയാളം ചേര്‍ത്താണ് ജീവന്‍പ്രമാണ്‍ എന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് രജിസ്റ്റര്‍ ചെയ്യുന്നത്.റേഷന്‍കാര്‍ഡ് ആധാര്‍ സീഡിങ് ഉടന്‍ പൂര്ത്തിയാക്കണംകണ്ണൂർ: റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും ആധാര്‍ സീഡിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷന്‍കട, അക്ഷയകേന്ദ്രം, താലൂക്ക് സപ്ലൈ ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ആധാര്‍ സീഡിങ് ചെയ്യാം. ജില്ലയില്‍ 94.87 ശതമാനം പേര് ആധാര്‍ സീഡിങ് പൂര്‍ത്തിയാക്കി. 1,78,000 പേരാണ് ജില്ലയില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ ബാക്കിയുള്ളത്.സീറ്റൊഴിവ്കണ്ണൂർ: കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപറേഷന്, കെ.ജി.ടി.ഇ പ്രസ് വര്‍ക്ക് എന്നീ കോഴ്സുകളില്‍ സി ആപ്റ്റിൻെറ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18, 19 തീയതികളില്‍ മലബാര്‍ ഗോള്ഡിന് സമീപമുള്ള സി ആപ്റ്റ് ട്രെയിനിങ് ഡിവിഷനില്‍ ഹാജരാകണം. ഫോണ്‍: 04952356591. ഇ–മെയില്‍: kozhikode@captkerala.com.ആധാര്‍: തെറ്റ് തിരുത്താന്‍ അവസരംകണ്ണൂർ: ആധാറിലുള്ള തെറ്റുകള്‍ തിരുത്തുന്നതിനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിനും അവസരം. ഇതിനായി കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, ചെറുപുഴ, ആലക്കോട് പോസ്റ്റ് ഓഫിസുകളില്‍ നവംബര്‍ 16 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിന് രക്ഷിതാക്കള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേമൻെറ്സ് ബാങ്കിൻെറ അക്കൗണ്ട് എടുക്കുന്നതിനും തപാല്‍ വകുപ്പിൻെറ മറ്റ് പദ്ധതികളില്‍ ചേരുന്നതിനും അവസരം ഉണ്ടായിരിക്കും. താല്പര്യമുള്ളവര് 04972 700060 (കണ്ണൂര്‍), 04602 203119 (തളിപ്പറമ്പ്), 04985 203040 (പയ്യന്നൂര്‍), 04985 240220 (ചെറുപുഴ), 04602 255530 (ആലക്കോട്) നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.