Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറിയിപ്പുകൾ

അറിയിപ്പുകൾ

text_fields
bookmark_border
അറിയിപ്പുകൾസീനിയോറിറ്റി ലിസ്​റ്റ്കണ്ണൂർ: ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ 2021 -23 വര്‍ഷത്തേക്കുള്ള കരട് സീനിയോറിറ്റി ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. ലിസ്​റ്റ് ഓണ്‍ലൈനായി പരിശോധിച്ച് പരാതിയുള്ള പക്ഷം നവംബര്‍ 30ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് :www.eemployment.kerala.gov.in. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാല്‍ വകുപ്പ് വീട്ടിലെത്തിക്കുംകണ്ണൂർ: കേന്ദ്ര സംസ്ഥാന പെന്‍ഷന്‍കാര്‍, വിമുക്ത ഭടന്മാര്‍, വിരമിച്ച ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാനുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്​റ്റ് ഓഫിസുകളില്‍ നിന്നോ പോസ്​റ്റ്മാന്‍ വീടുകളില്‍ എത്തിയോ നല്‍കുന്ന പദ്ധതി തപാല്‍ വകുപ്പ് ആരംഭിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുതിര്‍ന്നവര്‍ വീട്ടില്‍നിന്ന് പുറത്തുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇന്ത്യ പോസ്​റ്റ് പേമൻെറ്‌സ് ബാങ്ക് വഴി പദ്ധതി ആരംഭിച്ചത്. മുന്‍കൂട്ടി അറിയിച്ചാല്‍ പോസ്​റ്റ്മാന്‍ മൈക്രോ എ.ടി.എമ്മി​ൻെറ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് തപാല്‍ വകുപ്പ് 70 രൂപ ഈടാക്കും. പെന്‍ഷന്‍ വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി വിരലടയാളം ചേര്‍ത്താണ് ജീവന്‍പ്രമാണ്‍ എന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് രജിസ്​റ്റര്‍ ചെയ്യുന്നത്.റേഷന്‍കാര്‍ഡ് ആധാര്‍ സീഡിങ്​ ഉടന്‍ പൂര്‍ത്തിയാക്കണംകണ്ണൂർ: റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും ആധാര്‍ സീഡിങ്​ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷന്‍കട, അക്ഷയകേന്ദ്രം, താലൂക്ക് സപ്ലൈ ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ആധാര്‍ സീഡിങ്​ ചെയ്യാം. ജില്ലയില്‍ 94.87 ശതമാനം പേര്‍ ആധാര്‍ സീഡിങ്​ പൂര്‍ത്തിയാക്കി. 1,78,000 പേരാണ് ജില്ലയില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ ബാക്കിയുള്ളത്.സീറ്റൊഴിവ്കണ്ണൂർ: കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപറേഷന്‍, കെ.ജി.ടി.ഇ പ്രസ് വര്‍ക്ക് എന്നീ കോഴ്‌സുകളില്‍ സി ആപ്റ്റി​ൻെറ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സിന് ചേരാനാഗ്രഹിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18, 19 തീയതികളില്‍ മലബാര്‍ ഗോള്‍ഡിന് സമീപമുള്ള സി ആപ്റ്റ് ട്രെയിനിങ്​ ഡിവിഷനില്‍ ഹാജരാകണം. ഫോണ്‍: 04952356591. ഇ–മെയില്‍: kozhikode@captkerala.com.ആധാര്‍: തെറ്റ് തിരുത്താന്‍ അവസരംകണ്ണൂർ: ആധാറിലുള്ള തെറ്റുകള്‍ തിരുത്തുന്നതിനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിനും അവസരം. ഇതിനായി കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, ചെറുപുഴ, ആലക്കോട് പോസ്​റ്റ് ഓഫിസുകളില്‍ നവംബര്‍ 16 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിന് രക്ഷിതാക്കള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ പോസ്​റ്റല്‍ സൂപ്രണ്ട് അറിയിച്ചു. ഇന്ത്യ പോസ്​റ്റ് പേമൻെറ്‌സ് ബാങ്കി​ൻെറ അക്കൗണ്ട് എടുക്കുന്നതിനും തപാല്‍ വകുപ്പി​ൻെറ മറ്റ് പദ്ധതികളില്‍ ചേരുന്നതിനും അവസരം ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ 04972 700060 (കണ്ണൂര്‍), 04602 203119 (തളിപ്പറമ്പ്), 04985 203040 (പയ്യന്നൂര്‍), 04985 240220 (ചെറുപുഴ), 04602 255530 (ആലക്കോട്) നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്​റ്റര്‍ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story