ഓണാഘോഷം

പയ്യന്നൂർ: പയ്യന്നൂർ കോളജ് 1974 -76 വിദ്യാർഥികളുടെ വാട്​സ്​ആപ് കൂട്ടായ്മയായ നൊസ്​റ്റാൾജിയയുടെ വിവിധ പരിപാടികളോടെ നടന്നു. 'അമ്മരുചി -നളപാചകം' പരിപാടി കേരള ഹോട്ടൽ ആൻഡ് റസ്​റ്റാറൻറ്​ അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. ഉത്രാട ദിനത്തിൽ നടന്ന ഓണക്കവിത ആലാപനവും കലാപരിപാടികളും നാടകകൃത്തും നടനുമായ വി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവോണ ദിനത്തിൽ ഗുരുവന്ദനം പരിപാടി അഡ്വ. അമരേശൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി. ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. ഓർമകളിലെ ഓണം പരിപാടിയിൽ ഡോ. ഗോവിന്ദരാജ വർമ മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ കോളജിലെ പഴയകാല അധ്യാപകരായ പ്രഫ. കേശവ പട്ടേരി, പ്രഫ. മുഹമ്മദ് അഹമ്മദ്, പ്രഫ. രാജഗോപാലൻ, ഡോ. സുബ്രഹ്മണ്യൻ എന്നിവർ ഗ്രൂപ് അംഗങ്ങൾക്ക് ഓണസന്ദേശം കൈമാറി. അവിട്ടം ദിനത്തിൽ നടന്ന ഓണപ്പാട്ട് കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.