അനുമോദിച്ചു

തലശ്ശേരി: ടി.എം.എ പുരസ്കാരത്തിന് അർഹരായ തലശ്ശേരി മുബാറക്ക്​ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.വി. അബ്​ദുൽ അഫ്സൽ, ഹെഡ്മാസ്​റ്റർ കെ. മുസ്തഫ എന്നിവരെ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ അനുമോദിച്ചു. സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉപഹാരം കൈമാറി. പി. ഇസ്മയിൽ, എൻ.പി. മുഹമ്മദ് അഷ്​റഫ്, കെ.പി. നിസാർ, പി.എം. അഷ്​റഫ്, എം. കുഞ്ഞിമൊയ്തു, പി.കെ. അബ്​ദുൽ സമദ്, സാജിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.