ദേശീയപാത 66 വഴി വാഹനങ്ങൾ കടന്നുപോകുന്നു
എടക്കാട്: മുഴപ്പിലങ്ങാട് മഠം മുതൽ എടക്കാട് പൊലീസ് സ്റ്റേഷൻ വരെയുള്ള പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിന്റെ അവസാന മിനുക്ക് പണികൾക്കായി ഗതാഗതം നിരോധിച്ചു. ഞായറാഴ്ച രാവിലെ 10 ഓടെയാണ് ഗതാഗതം നിരോധിച്ചത്. ഇത് ഓർഡിനറി ബസിനെ ആശ്രയിച്ച് യാത്രചെയ്യുന്നവരെ പ്രയാസപ്പെടുത്തി.
സർവീസ് റോഡ് അടച്ചതോടെ ഇതുവഴി പോകേണ്ട മുഴുവൻ വാഹനങ്ങളും നിർമാണം പൂർത്തിയായ ദേശീയപാത 66ലൂടെ മുഴപ്പിലങ്ങാട് മഠം മുതൽ എടക്കാട് വരെ പുതിയ റോഡിലൂടെ കടത്തിവിട്ടു.
മുഴപ്പിലങ്ങാട് -മാഹി ബൈപാസ് റോഡിന്റെ ഉദ്ഘാടനം ദിവസങ്ങൾക്കകം നടക്കാനിരിക്കെ അവസാനഘട്ട മിനുക്ക് പണികളിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂർ ഭാഗത്തുനിന്ന് സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിൽനിന്ന് ദേശീയപാത 66 ലേക്ക് കടക്കാനാകുന്ന രീതിയിലാണ് റോഡ് സംവിധാനിച്ചിരിക്കുന്നത്. നിലവിൽ എടക്കാട് ബസാറിലെ അടിപ്പാതക്ക് മുകളിൽ ടാറിങ് പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.