കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയ കുങ്കുമപ്പൂവ്
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന 12 കിലോ കുങ്കുമപ്പൂവ് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി. ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന യാത്രികന് കര്‍ണാടക കുടക് സ്വദേശി നിസാര്‍ ബൈഡഗോട്ട അബൂബക്കറില്‍ നിന്നാണ് കുങ്കുമപ്പൂവ് പിടികൂടിയത്.
കസ്റ്റംസ് പരിശോധനക്ക് ശേഷം അന്താരാഷ്ട്ര അറൈവല്‍ ഏരിയക്ക് പുറത്തുവന്നപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. ചെക്ക് ഇന്‍ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ്. എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ എം.സി. അഭിലാഷ്, എ.എസ്.ഐ സന്ദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ലിജിന്‍, ഷമീര്‍ എന്നിവരാണ് കുങ്കുമപ്പൂവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.