ഇനി മലയാളി നയിക്കും; അമേരിക്കൻ സ്​റ്റേറ്റ് ​ഐ.ടിയെ

ശ്രീ​ക​ണ്​​ഠ​പു​രം: അ​മേ​രി​ക്ക​യു​ടെ ഐ.​ടി വ​കു​പ്പി​ൽ നി​ർ​ണാ​യ​ക സ്​​ഥാ​ന​ത്ത്​ ക​ണ്ണൂ​ർ ന​ടു​വി​ൽ സ്വ​ദേ​ശി. യു.​എ​സി​ലെ ടെ​ക്​​സ​സി​ൽ പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റോ​ബോ​ട്ടി​ക്​​സ് സെൻറ​ർ ഓ​ഫ് എ​ക്​​സ​ല​ൻ​സി​നെ​യും സ്​​റ്റേ​റ്റ് എ​ൻ​റ​ർ​പ്രൈ​സ് ഐ.​ടി സൊ​ലൂ​ഷ​ൻ സ​ർ​വി​സ​സി​നെ​യു​മാ​ണ്​ ഇ​നി ക​ണ്ണൂ​രു​കാ​ര​ൻ ന​യി​ക്കു​ക. ക​ണ്ണൂ​ർ ന​ടു​വി​ൽ സ്വ​ദേ​ശി വി.​ഇ. കൃ​ഷ്ണ​കു​മാ​റാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ മ​ല​യാ​ളി. സ്​​റ്റേ​റ്റ് ഐ.​ടി ഇ​ന്ന​വേ​ഷ​ൻ വ​ക്താ​വാ​യും ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും.

181 ടെ​ക്​​സ​സ് സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്​​മെൻറു​ക​ളി​ലും 3500 പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും നൂ​ത​ന വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ എ​ത്തി​ക്കു​ക​യാ​ണ് മു​ഖ്യ ഉ​ത്ത​ര​വാ​ദി​ത്തം. ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ് രം​ഗ​ത്ത് ടെ​ക്​​സ​സ് കു​തി​പ്പി​നു പി​ന്നി​ലെ പ്ര​വ​ർ​ത്ത​ന​മി​ക​വാ​ണ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് രം​ഗ​ത്തെ ന​യി​ക്കാ​നും ഇ​ദ്ദേ​ഹ​ത്തെ നി​യു​ക്ത​നാ​ക്കി​യ​ത്. സ​ർ​ക്കാ​ർ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ അ​തി​വേ​ഗം ടെ​ക്​​സ​സി​ലെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യും പ​ദ്ധ​തി​ച്ചെ​ല​വു​ക​ൾ കു​റ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് കൃ​ഷ്​​ണ​കു​മാ​ർ പ​റ​ഞ്ഞു.

ബോ​സ്​​റ്റ​ണി​ലെ എം.​ഐ.​ടി​യി​ൽ​നി​ന്ന് എ​ക്​​സി​ക്യൂ​ട്ടി​വ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കൃ​ഷ്ണ​​കു​മാ​ർ ക​ൺ​സ​ൽ​ട്ടി​ങ്​​ ഭീ​മ​ന്മാ​രാ​യ അ​ക്സെ​ഞ്ച​റി​ൽ സീ​നി​യ​ർ മാ​നേ​ജ​ർ, ഏ​പ്രി​ൽ മീ​ഡി​യ​യി​ൽ സി.​ഇ.​ഒ, സി​ലി​ക്ക​ൺ​വാ​ലി​യി​ൽ ടാ​യി​യു​ടെ ​േഗ്ലാ​ബ​ൽ മാ​നേ​ജ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യും സം​രം​ഭ​ക​നാ​യും മി​ക​വു തെ​ളി​യി​ച്ച​ശേ​ഷം 2005ൽ ​സി​ലി​ക്ക​ൺ​വാ​ലി ടെ​ക്നോ​ള​ജി രം​ഗ​ത്തേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

ന​ടു​വി​ൽ എ​ൽ.​പി സ്​​കൂ​ൾ, ക​ഴ​ക്കൂ​ട്ടം സൈ​നി​ക് സ്​​കൂ​ൾ, ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. ന​ടു​വി​ൽ ഹൈ​സ്കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന കെ.​പി. കേ​ശ​വ​െൻറ​യും റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക വി.​ഇ. രു​ഗ്മി​ണി​യു​ടെ​യും മ​ക​നാ​ണ്. സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ സ​ജി​ത​യാ​ണ് ഭാ​ര്യ. ധ്രു​പ​ദും നി​രു​പ​ധു​മാ​ണ് മ​ക്ക​ൾ. 21 വ​ർ​ഷം മു​മ്പ്​ അ​മേ​രി​ക്ക​യി​ലെ​ത്തി​യ കൃ​ഷ്​​ണ​കു​മാ​ർ ടെ​ക്സ​സി​ലെ ആ​സ്​​റ്റി​നി​ലാ​ണ് താ​മ​സം.

Tags:    
News Summary - Malayalee will lead now; United states IT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.