കണ്ണൂർ: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അടുത്ത രണ്ടാഴ്ച അതി നിര്‍ണായകമാണെന്ന വിലയിരുത്തലുള്ളതിനാല്‍ ഇക്കാലയളവില്‍ ഒരുവിധ ആള്‍ക്കൂട്ടവും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ക്കാണ് നിര്‍ദേശം. മതപരമായ ചടങ്ങുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യങ്ങളില്‍ സഹകരണം തേടി വെള്ളിയാഴ്ച മതനേതാക്കളുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പും കോവിഡ് പരിശോധനയും വ്യാപകമാക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തു. കോവിഡ് ചികിത്സക്ക് ആവശ്യമായ സൗകര്യം സ്വകാര്യ ആശുപത്രികളെക്കൂടി സഹകരിപ്പിച്ച് സജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. സി.എഫ്.എൽ.ഡി.സികള്‍ പുനഃസ്ഥാപിക്കേണ്ടതുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ ഇതിനായുള്ള നടപടികള്‍ െകെക്കൊള്ളാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. 20,000 പേരെ പരിശോധിക്കും കണ്ണൂർ: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ 20,000 പേര്‍ക്കുള്ള കോവിഡ് പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. പരിശോധന സ്ഥലവും മറ്റു സൗകര്യങ്ങളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവും മെഡിക്കല്‍ ഓഫിസറും കൂടിയാലോചിച്ചു തീരുമാനിക്കണം. സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന കണ്ണൂർ: വെള്ളിയാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്പോസ്റ്റ്, വലിയപാറ ഗവ. എല്‍.പി സ്‌കൂള്‍, പേരാവൂര്‍ താലൂക്കാശുപത്രി, ഉമ്മറപ്പൊയില്‍ എഫ്.എല്‍.ടി.സി, മലപ്പട്ടം കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ 3.30 വരെയാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.