lead മലയോരത്ത്​ വിമതപ്പട

കേളകം: മലയോര മേഖലയിലെ കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ യു.ഡി.എഫിന് വിമത ശല്യം തലവേദനയാകുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന നിമിഷം വരെ നേതൃത്വം ചർച്ച നടത്തിയെങ്കിലും വിമതർ വഴങ്ങിയില്ല. അഴിമതി ആരോപണങ്ങൾക്കും വിജിലൻസ് കേസിനും പുറമെ വിമതശല്യവും കണിച്ചാറിൽ യു.ഡി.എഫ് നേതൃത്വത്തിന് തലവേദന വർധിപ്പിക്കുകയാണ്. സ്ഥാനാർഥി നിർണയത്തിൽ നേതൃത്വത്തിന് ഏറെ പ്രതിസന്ധി സൃഷ്​ടിച്ച പത്താം വാർഡ് ഓടപ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറും മുൻ ജില്ല പഞ്ചായത്ത് അംഗവുമായ സണ്ണി മേച്ചേരിയാണ് ഔദ്യോഗിക സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് നേതാവും മണ്ഡലം വൈസ് പ്രസിഡൻറുമായ സന്തോഷ് പെരേപ്പാടനാണ് വാർഡിലെ വിമതൻ. എട്ടാം വാർഡ് പൂളക്കുറ്റിയിൽ ഔദ്യോഗിക സ്ഥാനാർഥി ബിജു കാരയ്ക്കലിനെതിര ജേക്കബ് വിഭാഗത്തിൽ നിന്ന്​ തോമസ് അമ്പലത്തിങ്കലാണ് വിമത സ്ഥാനാർഥി. അഞ്ചാം വാർഡ് കണിച്ചാറിലും ഔദ്യോഗിക സ്ഥാനാർഥി സന്തോഷ് കുമാറിനെതിരെ ജേക്കബ് വിഭാഗത്തിലെ തന്നെ സുരേന്ദ്രൻ ചിറയിലാണ് വിമതൻ. സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് ജേക്കബ് വിഭാഗം ഇടയാൻ കാരണമെന്നാണ് വിവരം. കൊട്ടിയൂർ പഞ്ചായത്ത് അഞ്ചാം വാർഡായ പാൽചുരത്ത് യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥി റെജി കന്നുകുഴിക്കെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസ് കൊച്ചുതറയിലാണ് വിമത സ്ഥാനാർഥി. സ്ഥാനാർഥി നിർണയത്തിൽ ഏറെ പ്രശ്നങ്ങൾ നിലനിന്ന കേളകം പഞ്ചായത്തിലെ ആറാം വാർഡായ നാരങ്ങാത്തട്ടിൽ ഔദ്യോഗിക സ്ഥാനാർഥിയായ മുസ്​ലിം ലീഗിലെ ഷാഹിന റഷീദിനെതിരെ കോൺഗ്രസ് പ്രാദേശിക പിന്തുണയോടെ അന്നമ്മ കടുവാക്കുഴിയിലാണ് മത്സര രംഗത്ത്. വിമതർ മത്സരരംഗത്തുള്ള വാർഡുകളിൽ ഇടതു മുന്നണി നേട്ടം കൈവരിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.