റോഡ് ഉപരോധിച്ച് കെ.എസ്.യു; നരേന്ദ്രമോദിയുടെ കോലം കത്തിച്ചു

കണ്ണൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ റോഡ് ഉപരോധിച്ച് നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. നരേന്ദ്രമോദിക്കെതിരെ ശക്തമായ  പ്രതിഷേധവുമായി ജില്ല കമ്മിറ്റി മുന്നോട്ട് പോകുമെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ്സിലാണ് ജീവിക്കുന്നതെന്നും ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ബ്ലോക്ക്‌ പ്രസിഡന്‍റ്മാരായ ഹരികൃഷ്ണൻ പാലാട്, ആഷിത്ത് അശോകൻ, എം.സി. അതുൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - KSU protest in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.