വിളക്കോട് പീപ്പിൾസ് വില്ലേജ് ശിലാസ്ഥാപനം നാളെ

ഇരിട്ടി: പീപ്പിൾസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിളക്കോട്-ഹാജി റോഡിൽ നിർമ്മിക്കുന്ന പീപ്പിൾസ് വില്ലേജിൻ്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി നിർവ്വഹിക്കും. ഒമ്പത് നിർധന കുടുംബങ്ങൾക്ക് മേഖലയിലെ ഒരു കുടുംബം നൽകിയ 56 സെൻ്റ് സ്ഥലത്ത് 550 സ്ക്വയർ ഫീറ്റിൽ ഒമ്പത് വീടുകൾ സൗജന്യമായി നിർമിച്ചു നൽകുന്നതാണ് പദ്ധതി. സംസ്ഥാനത്ത് 37ാമത്തെ ഭവന പദ്ധതിയാണിത്.

പയഞ്ചേരി എം.ടു.എച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിർമ്മാണ കമ്മിറ്റി ചെയർമാൻ ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻ്റ് മുഹമ്മദ് സാജിദ് നദ്വി, പഞ്ചായത്ത് അംഗങ്ങളായ കെ.വി. റഷീദ്, ബി. മിനി, ഷഫീന മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർകൺവീനർ കെ. അബ്ദുൾ റഷീദും ചെയർമാൻ ടി.കെ. മുഹമ്മദലിയും അറിയിച്ചു. 

Tags:    
News Summary - vilakkod peoples village inauguration tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.