കേളകം ടൗണിന്റെ ഹൃദയഭാഗത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി കണ്ടെത്തിയ ഭൂമി കാടുകയറിയ നിലയിൽ
Posted On
date_range Updated On
date_range കേളകം ടൗണിൽ ‘പാമ്പ് വളർത്തൽ’ കേന്ദ്രം
കേളകം: ടൗണിന്റെ ഹൃദയഭാഗത്ത് പോസ്റ്റ് ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് വേണ്ടി കണ്ടെത്തിയ ഭൂമി കാടുകയറി ക്ഷുദ്രജീവികളുടെ സങ്കേതമായി. കേളകം മെയിൻ റോഡ് വശത്തുള്ള ഈ ഭൂമി ഒരു ദശകം മുമ്പാണ് പോസ്റ്റ് ഓഫിസിനു വേണ്ടി കണ്ടെത്തിയത്. കാലങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസിന് സ്വന്തമായി കെട്ടിടം നിർമിക്കുകയായിരുന്നു ലക്ഷ്യം. കെട്ടിടം നിർമിച്ചില്ലെങ്കിലും ഈ ഭൂമി കാട് വെട്ടി തെളിക്കുകയെങ്കിലും വേണം എന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.