Posted On
date_range Updated On
date_range മദ്യം കയറ്റിയ കണ്ടെയ്നർ ലോറി വയനാട് ചുരത്തിൽ അപകടത്തിൽപെട്ടു
കേളകം: കൊട്ടിയൂർ -വയനാട് ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു. ബംഗളൂരുവിൽനിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് മദ്യം കയറ്റി വരികയായിരുന്നു. പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ ആശ്രമം ജങ്ഷനിൽ വ്യാഴാഴ്ച ഉച്ച 12 മണിയോടെയാണ് അപകടം.
ചുരം ഇറങ്ങി വരുന്നതിനിടെ ആശ്രമം ജങ്ഷനിലെ വളവിൽ വെച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിൽ കൂട്ടിയിട്ട മൺതിട്ടയിലിടിച്ച് ലോറി നിന്നത് കാരണം വൻ അപകടമാണ് ഒഴിവായത്. ഹൈദരാബാദ് സ്വദേശിയായ ഡ്രൈവർ കിരൺ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളു. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.