കണ്ണാടി എർപ്പെടുത്തിയ പി.സി. മുസ്തഫ സ്മാരക അവാർഡ് സി.കെ.എ ജബ്ബാറിന് എഴുത്തുകാരൻ ബാലകഷ്ണൻ കൊയ്യാൽ കൈമാറുന്നു

കണ്ണാടി പുരസ്കാരങ്ങൾ വിതരണം ചെയ്തു

കണ്ണൂർ: "കണ്ണാടി" കണ്ണാടിപ്പറമ്പ് വിവിധ തലങ്ങളിലുള്ളവർക്ക് ഈ വർഷം പ്രഖ്യാപിച്ച പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രഫ. ബി. മുഹമ്മദ് അഹമ്മദ് (വൈജ്ഞാനിക സാഹിത്യം), ഇ.എം. ഹാഷിം (നോവൽ), സി.കെ.എ. ജബ്ബാർ (മാധ്യമ പ്രവർത്തനം), അഴിക്കോടൻ പ്രമോദ് (നാടകം), അനിൽകുമാർ (കഥ), ബീന ചേലേരി (കവിത), ബുസ്താനി അബ്ദുൽ ലത്തീഫ് ഹുദവി (അധ്യാപനം), ഇരിങ്ങാട്ട് മൊയ്തീൻ (കർഷകൻ), പി.കെ. ഹാരിസ് കണ്ണാടിപ്പറമ്പ് (സോഷ്യൽ മീഡിയ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു. കെ.എൻ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എഴുത്തുകാരൻ ബാലകൃഷ്ണൻ കൊയ്യാൽ അവാർഡുകൾ വിതരണം ചെയ്തു. മുഹ് യുദ്ദീൻ മാലയുടെ 415 വാർഷിക പ്രഭാഷണം പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, സി.വി. സലാം, സി. വിനോദ്, പ്രേമൻ പാതിരിയാട് എന്നിവർ നിർവഹിച്ചു. ഗ്രാമകേളി കണ്ണാടിപ്പറമ്പിന്‍റെ നാടകവും അരങ്ങേറി. കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കണ്ണാടി എർപ്പെടത്തിയ പി.സി. മുസ്തഫ സ്മാരക അവാർഡ് സി.കെ.എ ജബ്ബാറിന് എഴുത്തുകാരൻ ബാലകഷ്ണൻ കൊയ്യാൽ കൈമാറുന്നു

Tags:    
News Summary - Kannadi awards were presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.