ജി​ല്ല ഭ​ര​ണ​കൂ​ടം ആ​വി​ഷ്ക​രി​ച്ച ‘ക​ളം’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്. അ​സി. ക​ല​ക്ട​ർ എ​സ്. സ്വാ​തി സ​മീ​പം

ജെ​ൻ​സി​യു​ടെ മ​ന​സ്സ​റി​യാ​ൻ ‘ക​ളം’; ഇ​ന്ററാ​ക്ടി​വ് പ്ലാ​റ്റ്‌​ഫോ​മി​ന് തു​ട​ക്കം

ക​ണ്ണൂ​ർ: പു​തു​ത​ല​മു​റ​യു​ടെ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് ഭ​ര​ണ​നി​ർ​വ​ഹ​ണം ന​ട​ത്താ​നാ​യി ജി​ല്ല ഭ​ര​ണ​കൂ​ട​വും ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ പ​ര​സ്പ​ര ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച ‘ക​ളം’ ഇ​ൻ​റ​റാ​ക്ടി​വ് പ്ലാ​റ്റ്‌​ഫോ​മി​ന് തു​ട​ക്ക​മാ​യി. ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് അ​സി. ക​ല​ക്ട​ർ എ​സ്. സ്വാ​തി പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

നി​ര​ന്ത​ര ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ക, അ​വ​രി​ൽ​നി​ന്ന് ഏ​റ്റ​വും പു​തി​യ ആ​ശ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണി​തി​ന്റെ ല​ക്ഷ്യം. ഒ​പ്പം ല​ഹ​രി ഉ​പ​യോ​ഗം, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, ഫോ​ൺ അ​ഡി​ക്ഷ​ൻ തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ക​ല​ക്ട​ർ സം​വ​ദി​ക്കും. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മാ​യി ക​ണ്ണൂ​ർ ഗ​വ. ടൗ​ൺ സ്‌​കൂ​ൾ, മ​ട്ട​ന്നൂ​ർ ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ബു​ധ​നാ​ഴ്ച ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ത്തി. കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​പ​ര​മാ​യ ചി​ന്ത​ക​ളും ആ​ശ​യ​വി​നി​മ​യ ക​ഴി​വു​ക​ളും വ​ള​ർ​ത്തു​ന്ന​തി​നാ​യി വി​വി​ധ ക​ളി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി. ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ പേ​പ്പ​റു​ക​ൾ ന​ൽ​കി അ​വ അ​ടി​സ്ഥാ​ന​മാ​ക്കി ക​ഥ​ക​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തും പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ഹാ​യ​വും പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​വി​ധ ഹെ​ൽ​പ് ലൈ​ൻ സേ​വ​ന​ങ്ങ​ളെ​യും പി​ന്തു​ണ സം​വി​ധാ​ന​ങ്ങ​ളെ​യും പ​രി​പാ​ടി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി.

Tags:    
News Summary - ‘Kalam’ for Gency’s mind; Interactive platform launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.