Posted On
date_range Updated On
date_range യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
ഇരിക്കൂർ: യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്യാട് സ്വദേശി കൂനൻ വീട്ടിൽ ബിജുവാണ് (36) കല്യാട് പൂവം റോഡിലെ ഏറെ ഉയരമുള്ള മരത്തിൽ തൂങ്ങിമരിച്ചത്. ടൈൽസ് പണിക്കാരനായ ബിജു തനിച്ചാണ് താമസം.
ഇന്നലെ വൈകുന്നേരം മുതൽ ബിജുവിനെ കാണാതായിരുന്നു. മരത്തിന് കീഴെ ഇയാളുടെ ബൈക്ക് കാണപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ ഒരാൾ മുകളിലേക്ക് നോക്കിയപ്പോഴാണ് ബിജുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിതാവ്: കൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.