കല്യാട് റോഡിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി മറിഞ്ഞ
നിലയിൽ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ചെങ്കൽ ലോറി മറിഞ്ഞു
ഇരിക്കൂർ: ബ്ലാത്തൂർ റോഡിൽ നിയന്ത്രണംവിട്ട ചെങ്കൽ ലോറി മറിഞ്ഞു. ഡ്രൈവറും ജീവനക്കാരനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഊരത്തൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് മറിഞ്ഞത്. ലോറി അമിതവേഗതയിലായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇരിക്കൂർ ഗവ.ഹയർ സെക്കൻഡി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശമായതിനാൽ ചെങ്കൽ ലോറികൾ സിദ്ദീഖ് നഗർ - മാനിക്കുന്ന് റോഡ് വഴിയോ പട്ടീൽ റോഡ് വഴിയോ തീക്കുഴിച്ചാൽ റോഡ് വഴിയോ തിരിച്ചുവിട്ട് അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.