വിഷ്ണു
Posted On
date_range Updated On
date_range ചിക്കൻ സ്റ്റാളിന്റെ മറവിൽ മദ്യവിൽപന; യുവാവ് അറസ്റ്റിൽ
ഇരിക്കൂർ: ചിക്കൻ സ്റ്റാളിന്റെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. പടിയൂർ പുലിക്കാട്ടെ ചിക്കൻ സ്റ്റാൾ ഉടമ പുതിയ വീട്ടിൽ വിഷ്ണു (32) വിനെയാണ് രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പിടികൂടിയത്.
ഇരിക്കൂർ എസ്.ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പവിത്രൻ, സജേഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇദ്ദേഹത്തെ പിടികൂടിയത്. ഡ്രൈഡേ ആയിരുന്ന തിങ്കളാഴ്ച രാത്രി ഏഴോടെ നടത്തിയ റെയ്ഡിലാണ് ഇദ്ദേഹം പിടിയിലായത്. ഒഴിഞ്ഞ മദ്യ കുപ്പികളും വില്പന നടത്തി ലഭിച്ച 3960 രൂപയും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.