അറസ്റ്റിലായ ജയ്മോൻ

ജാമ്യത്തിലിറങ്ങി മുങ്ങിയ വാഹന മോഷണ കേസ് പ്രതി പിടിയിൽ

ഇരിക്കൂർ: വാഹനമോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പടിയൂർ തടത്തിൽ ജയ്മോനെ (47) ഇരിക്കൂർ എസ്.ഐ എം.വി. ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. 2016ൽ പടിയൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് ഇയാൾ കവർന്നിരുന്നു.

2014ൽ ബന്ധുവായ വയോധികയെ വെട്ടിപ്പരിക്കേൽപിച്ച കേസിലും മട്ടന്നൂർ എക്സൈസിൽ അബ്​കാരി കേസിലും വധശ്രമ കേസിലും അറസ്റ്റിലായി റിമാൻഡിലായ ജയ്മോൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.

കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് പടിയൂരിൽ വെച്ചാണ്​ അറസ്റ്റ് ചെയ്​തത്​. പ്രതിയെ തലശ്ശേരി സെഷൻസ് കോടതി റിമാൻഡ് ചെയ്തു.

എസ്.ഐ പ്രകാശൻ, സി.പി.ഒമാരായ റോജിഷ്, സജേഷ്, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - Defendant arrested in vehicle theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.