Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഇരിക്കൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എമായി യുവാവ് പിടിയിൽ. ബുധനാഴ്ച പുലർച്ച ഇരിക്കൂർ സി.ഐ സിബീഷ്, എസ്.ഐ ഷീജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 100 മി.ഗ്രാം എം.ഡി.എം.എയുമായി പെരുവളത്തുപറമ്പ് ലക്ഷം വീട് കോളനിയിലെ അരയാക്കൂൽ ഹൗസിൽ മൻസൂറിനെ അറസ്റ്റ് ചെയ്തത്. ഇരിക്കൂർ ടൗണിലാണ് ഇയാൾ പിടിയിലായത്. നേരത്തെയും മൻസൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.