heading ആശങ്ക; രണ്ടാമതും 2000

heading ആശങ്ക; രണ്ടാമതും 20002087 പേര്‍ക്കുകൂടി കോവിഡ്സമ്പര്‍ക്കത്തിലൂടെ 1947 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 95 പേര്‍ക്കും 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് കണ്ണൂർ: കോവിഡ്​ തീവ്രവ്യാപനത്തി​ൽ ജില്ലയിൽ രണ്ടാം തവണയും പോസിറ്റിവ്​ കേസുകളുടെ എണ്ണം 2000 കടന്നു. ബുധനാഴ്​ച ജില്ലയില്‍ 2087 പേര്‍ക്കുകൂടിയാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ജില്ലയിലെ ഉയർന്ന രണ്ടാമത്തെ കണക്കാണിത്​. സമ്പര്‍ക്കത്തിലൂടെ 1947 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 95 പേര്‍ക്കും 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 23.7 ശതമാനമാണ്​. കണ്ണൂര്‍ കോര്‍പറേഷനും പയ്യന്നൂർ, തലശ്ശേരി നഗരസഭകൾക്കുമൊപ്പം പാട്യം, മയ്യിൽ, ചെറുപുഴ പഞ്ചായത്തുകളിലും രോഗവ്യാപനം കൂടുതലാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 98,840 ആയി. ഇവരില്‍ 1608 പേര്‍ ബുധനാഴ്​ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 73,927 ആയി. 426 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 22,013 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 21,361 പേര്‍ വീടുകളിലും ബാക്കി 652 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 56,857 പേരാണ്. ഇതില്‍ 55,649 പേര്‍ വീടുകളിലും 1208 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 9,05,092 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 9,03,108 എണ്ണത്തി​ൻെറ ഫലം വന്നു. 1984 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനവ്യാഴാഴ്​ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. മൊകേരി പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്​പള്ളി സാമൂഹികാരോഗ്യകേന്ദ്രം, ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ആറളം ഫാം, പയ്യന്നൂര്‍ ബി.ഇ.എം.എൽ.പി സ്‌കൂള്‍, കയരളം എ.യു.പി സ്‌കൂള്‍ മയ്യില്‍ എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് പരിശോധന. ഇന്ന് കോവിഡ് വാക്​സിനേഷനില്ലവ്യാഴാഴ്​ച സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കോവിഡ് വാക്​സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.