കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് റോഡ് ഉപരോധ സമരം നിഷ്ക്രിയരായി നോക്കിനിന്ന എസ്.ഐ ഉൾപ്പെടെയുള്ള 11 പൊലീസുകാർക്കെതിരെ നടപടി. ചക്കരക്കല്ല് എസ്.ഐ കെ.കെ. വിനോദ് കുമാർ, ടൗൺ എ.എസ്.ഐ ജയദേവൻ അടക്കം 11 ഉദ്യോഗസ്ഥർക്കാണ് കണ്ണൂർ എ.സി.പി നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് എ.സി.പിക്ക് മുമ്പാകെ ഓർഡർലി മാർച്ച് നടത്തണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമത്തിന് പിന്നാലെ ഈ മാസം 25ന് കണ്ണൂർ കാൽടെക്സിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് റോഡ് ഉപരോധത്തിൽ ഇടപെടാതെയും പ്രവർത്തകരെ അറസ്റ്റുചെയ്യാതെയും നിഷ്ക്രിയരായി നോക്കിനിന്നതായി ദൃശ്യങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
വളപട്ടണം, എടക്കാട്, കണ്ണൂർ ടൗൺ, ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സി.പി.ഒമാർ അടക്കമുള്ളവർക്കാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.