മാവോവാദി ഭീഷണിയുള്ള കോഴിച്ചാല്‍ എ.എൽ.പി സ്കൂളിലെ ബൂത്തില്‍ വോട്ടെടുപ്പ് ഒരുക്കങ്ങള്‍ക്ക് കാവല്‍ നില്ക്കുന്ന കേന്ദ്രസേനാംഗങ്ങള്‍
ചെറുപുഴ: വോട്ടെടുപ്പിനു മുന്നോടിയായി പോളിങ് സ്റ്റേഷനുകള്‍ തയാറാക്കുന്ന നടപടികള്‍ മലയോരത്തും പൂര്‍ത്തിയായി. മാവോവാദി ഭീഷണിയുള്ള പോളിങ് സ്റ്റേഷനുകള്‍ എന്നു കണ്ടെത്തിയിട്ടുള്ള ഇടങ്ങളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലെ കോഴിച്ചാല്‍, ജോസ്ഗിരി എന്നിവിടങ്ങളിലായി ഏഴു ബൂത്തുകളാണ് മാവോവാദി ഭീഷണിയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ പ്രദേശങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കാറുള്ളത്.
കോഴിച്ചാല്‍ എ.എല്‍.പി സ്കൂളിലെ നാലു ബൂത്തുകൾക്കും ജോസ്ഗിരി എ.എല്‍.പി സ്കൂളിലെ മൂന്നു ബൂത്തുകള്‍ക്കുമാണ് വന്‍ സുരക്ഷയുള്ളത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്പെട്ടവയാണ് ഈ ഏഴു ബൂത്തുകളും. ചെറുപുഴ പൊലീസിനെ കൂടാതെ, കേന്ദ്രസേനയുടെ ഭാഗമായ ബി.എസ്.എഫ് ജവാന്മാരും ആൻറി നക്സല്‍ സ്ക്വാഡുമാണ് സുരക്ഷാചുമതലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.