മലയോര ഹൈവേയുടെ ശിലാഫലകം സി. കൃഷ്ണന്‍ എം.എല്‍.എ അനാവരണം ചെയ്യുന്നു

മലയോര ഹൈവേ ഉദ്ഘാടനം

ചെ​റു​പു​ഴ: നി​ര്‍ദി​ഷ്​​ട മ​ല​യോ​ര ഹൈ​വേ​യി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച റോ​ഡി​െൻറ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ച്ചു.

ചെ​റു​പു​ഴ പു​തി​യ പാ​ലം മു​ത​ല്‍ ഇ​രി​ട്ടി വ​ള്ളി​ത്തോ​ടു വ​രെ​യു​ള്ള 65 കി​ലോ​മീ​റ്റ​ര്‍ ദൂ​രം 237 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൂ​ര്‍ത്തീ​ക​രി​ച്ച​ത്. ഓ​ണ്‍ലൈ​നാ​യി ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സി. ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ ശി​ലാ​ഫ​ല​കം അ​നാ​വ​ര​ണം ചെ​യ്തു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി​യും ഓ​ണ്‍ലൈ​നാ​യി സം​ബ​ന്ധി​ച്ചു.

പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​വി. വ​ത്സ​ല, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​ര​ജ​നി, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. ജോ​യി, എം. ​ബാ​ല​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ദാ​മോ​ദ​ര​ന്‍, വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളും സം​സാ​രി​ച്ചു.

ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യാ​ണ്​ റോ​ഡി​‍െൻറ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

Tags:    
News Summary - Inauguration of the Hill Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.