ബാ​റി​ല്‍ സം​ഘ​ര്‍ഷം: പൊലീസിനെ ആക്രമിച്ച ഹോം​ഗാ​ര്‍ഡ് അറസ്റ്റിൽ

ചെ​റു​പു​ഴ: ബാ​റി​ല്‍ സം​ഘ​ര്‍ഷം ന​ട​ക്കു​ന്ന​ത​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ഹോം​ഗാ​ര്‍ഡ് അ​റ​സ്റ്റി​ലാ​യി. മാ​ത്തി​ല്‍ വ​ട​ശ്ശേ​രി​യി​ലെ നോ​ബി​ള്‍ ജോ​സ​ഫി​നെ (53)യാ​ണ് ചെ​റു​പു​ഴ എ​സ്.​ഐ എം.​പി. ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.

ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ലെ ഹോം​ഗാ​ര്‍ഡാ​ണ് ഇ​യാ​ള്‍. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചെ​റു​പു​ഴ ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പ​ത്തെ ബാ​റി​ല്‍ ചി​ല​ര്‍ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് ന​ജീ​ബി​നെ ഇ​യാ​ള്‍ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​ര​ന്‍ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Home guard arrested for assaulting police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.