Posted On
date_range Updated On
date_range ദലിത് പെൺകുട്ടിയുടെ മരണം: യുവാവ് അറസ്റ്റില്‍
ചെറുപുഴ: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പോക്സോ ചുമത്തി യുവാവിനെ ചെറുപുഴ പൊലീസ് അറസ്റ്റുചെയ്തു.
കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ജിതിനെയാണ് (29) ചെറുപുഴ പൊലീസ് അറസ്റ്റുചെയ്തത്. ജൂൺ ഒമ്പതിനാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണം കേസില്‍ വഴിത്തിരിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.