Representative Image
ലോറിയില്‍നിന്ന് കല്ലുതെറിച്ച് കാറിൻെറ ഗ്ലാസ് തകര്‍ന്നതായി പരാതി
ചെറുപുഴ: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയില്‍ നിന്ന് കരിങ്കല്ലു തെറിച്ചുവീണ് എതിര്‍ദിശയില്‍ സഞ്ചരിച്ച കാറിെൻറ ഗ്ലാസ് തകര്‍ന്നതായി പരാതി. ഗ്ലാസ് തകര്‍ന്ന് ചില്ലുകള്‍ തെറിച്ച് വാഹന ഉടമക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെറുപുഴ ഭാഗത്തുനിന്നും പുളിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനു മുകളിലേക്കാണ് എതിര്‍ദിശയില്‍ വന്ന ടോറസ് ലോറിയില്‍ നിന്നും കല്ലുതെറിച്ചതെന്ന് പറയുന്നു.
കാര്‍ യാത്രക്കാരനായ ലിബിനാണ് (31) പരിക്കേറ്റത്. ലിബിനൊപ്പം ഭാര്യയും മകളും കാറിലുണ്ടായിരുന്നു. ഗ്ലാസ് തകര്‍ന്നതോടെ ലിബിന് കാര്‍ തിരിച്ചുവിട്ട് ലോറിയെ പിന്തുടര്ന്ന് ചെറുപുഴ ടൗണില്‍ കുറുകെ വെച്ചു. ഇതോടെ നാട്ടുകാരും ഓടിക്കൂടി. ലോറി പരിശോധിച്ചെങ്കിലും ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല.
തര്‍ക്കം രൂക്ഷമായതോടെ ചെറുപുഴ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ സ്റ്റേഷനിലേക്കു നീക്കി. പരിക്കേറ്റ ലിബിന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.