ഹരികുമാർ
Posted On
date_range Updated On
date_range 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന് അറസ്റ്റില്‍
ചെറുപുഴ: അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റിലായി. കാക്കയംചാലില്‍ താമസിച്ചുവരുകയായിരുന്ന കോട്ടയം വാഴൂര്‍ സ്വദേശി എം.സി. ഹരികുമാറിനെയാണ് (50) ചെറുപുഴ എസ്.ഐ എം.പി. ഷാജി അറസ്റ്റ് ചെയ്തത്. ആലക്കോട് പഞ്ചായത്ത് പരിധിയിലെ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പ് ചെറുപുഴയില്‍ 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ കോട്ടയത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.