അർബുദ വിമുക്ത ജില്ല കാമ്പയിനില്‍ മലബാര്‍ കാന്‍സര്‍ സെൻറര്‍ ഡയറക്ടര്‍ ഡോ. സതീശൻ ബാലസുബ്രഹ്​മണ്യം സംസാരിക്കുന്നു

അ​ർ​ബു​ദ​ത്തോ​ട്​ പൊ​രു​താ​നു​റ​ച്ച്​ ക​ണ്ണൂ​ർ; ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും

ക​ണ്ണൂ​ര്‍: അ​ർ​ബു​ദ​ത്തോ​ട്​ പൊ​രു​താ​നു​റ​ച്ച്​ ക​ണ്ണൂ​ർ. ജി​ല്ല​യെ അ​ർ​ബു​ദ​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു​വ​ന്നു. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​പു​ല​മാ​യ കാ​മ്പ​യി​നു​ക​ള്‍ തു​ട​ങ്ങും. തു​ട​ക്ക​ത്തി​ലേ രോ​ഗ​നി​ര്‍ണ​യം ന​ട​ത്തി ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി അ​ർ​ബു​ദ നി​ർ​മാ​ര്‍ജ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

അ​ർ​ബു​ദം തു​ട​ക്ക​ത്തി​ല്‍ത​ന്നെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും രോ​ഗ​മൂ​ർ​ച്ഛ​യും കു​റ​ക്കാ​ന്‍ സാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ആ​രോ​ഗ്യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ അ​ർ​ബു​ദ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും. ജി​ല്ല പ​ഞ്ചാ​യ​ത്തും ജി​ല്ല ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വ്യാ​പ​ക​മാ​യ അ​ർ​ബു​ദ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ള്‍ ഇ​തി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. വ​രു​ന്ന മൂ​ന്നു മാ​സം ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. അ​ർ​ബു​ദ​ത്തോ​ടു​ള്ള ഭ​യം അ​ക​റ്റാ​നു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ജീ​വി​ത​ശൈ​ലീ ബോ​ധ​വ​ത്​​ക​ര​ണം, ഗ​ര്‍ഭാ​ശ​യാ​ർ​ബു​ദം, സ്ത​നാ​ര്‍ബു​ദം എ​ന്നി​വ​യെ​ക്കു​റി​ച്ച് സ്ത്രീ​ക​ള്‍ക്കി​ട​യി​ല്‍ കാ​മ്പ​യി​ന്‍ എ​ന്നി​വ ന​ട​ത്തും. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടും. 14ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും അ​ർ​ബു​ദ​മു​ക്ത ജി​ല്ല​ക്കു​ള്ള ഫ​ണ്ട് വ​ക​യി​രു​ത്തും.

മ​ല​ബാ​ര്‍ കാ​ന്‍സ​ര്‍ സെൻറ​റി​െൻറ​യും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​െൻറ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. അ​ർ​ബു​ദ​മു​ക്ത ജി​ല്ല പ​ദ്ധ​തി മു​ന്നൊ​രു​ക്ക​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള സം​യു​ക്ത യോ​ഗം​ചേ​ര്‍ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. മ​ല​ബാ​ര്‍ കാ​ന്‍സ​ര്‍ സെൻറ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​തീ​ശ​ന്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ ക്ലാ​സെ​ടു​ത്തു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. ര​ത്‌​ന​കു​മാ​രി, ടി. ​സ​ര​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ പി.​പി. ഷാ​ജി​ര്‍, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​സി. ഗം​ഗാ​ധ​ര​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​നാ​രാ​യ​ണ നാ​യി​ക്, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ കെ. ​പ്ര​കാ​ശ​ന്‍, ഡി.​പി.​എം ഡോ. ​പി.​കെ. അ​നി​ല്‍കു​മാ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​എം. സു​ര്‍ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cancer Inspection camps will be organized by district panchayat in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.