അനധികൃതമായി പാർക്ക് ചെയ്ത ബൈക്കുകൾ നീക്കി ബസ് സ്റ്റാൻഡിലേക്കുള്ള വഴി സുഗമമാക്കുന്ന പൊലീസ്
തളിപ്പറമ്പ്: ബസ് സ്റ്റാൻഡിലേക്കുള്ള വഴി തടസ്സപ്പെടുത്തി പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി അധികൃതർ. അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.
കണ്ണൂർ ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്തി ആളുകളെ കയറ്റിയിറക്കുന്ന ഭാഗത്താണ് ദേശീയപാതയിലേക്ക് കയറ്റിയും വഴി തടസ്സപ്പെടുത്തിയും ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത്.
ഇതു മൂലം ബസിറങ്ങുന്ന യാത്രക്കാർക്കും ദേശീയപാത വഴി ബസ് സ്റ്റാൻഡിലേക്ക് വരുന്നവർക്കും ഇരുചക്രവാഹനങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. ദേശീയപാതയിലേക്ക് നീണ്ട പാർക്കിങ് അപകടങ്ങൾക്കിടയാക്കുന്ന ഘട്ടത്തിലാണ് അധികാരികൾ നടപടിയുമായി രംഗത്തെത്തിയത്.
തളിപ്പറമ്പ് റവന്യൂ ഡിവിഷൻ ഓഫിസർ ഇ.പി. മേഴ്സി, ട്രാഫിക്ക് എസ്.ഐ എം. രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് വാഹനങ്ങൾ നീക്കം ചെയ്ത ശേഷം ബാരിക്കേഡുകൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.