ന്യൂ മാഹി: 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ലോട്ടറി വിൽപനക്കാരനായ 49കാരനെ പോക്സോ കേസിൽ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പകലാണ് സംഭവം. ന്യൂ മാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം പാലിക്കണ്ടി ഹൗസിൽ സുഭാഷിനെയാണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്.
മറ്റാരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് അടുത്ത വീട്ടിലെ സ്ത്രീയെത്തിയാണ് രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.