Posted On
date_range Updated On
date_range എസ്.ഡി.പി.ഐ ഓഫിസിന് നേരെ അക്രമം
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിലെ എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഓഫിസിനു നേരെ അക്രമം. വ്യാഴാഴ്ച്ച പുലർച്ചെയോടെ തകർത്തത്.
പൂട്ട് പൊളിച്ച് അകത്ത് കയറി ഫർണിച്ചറുകളും കസേരകളും തല്ലിത്തകർക്കുകയും ഫ്ലക്സ് ബോർഡുകളും മറ്റും കീറി നശിപ്പിക്കുകയും ചെയ്തു. അഞ്ചരക്കണ്ടി ഒട്ടോസ്റ്റാൻഡിന് സമീപത്തെ കൊടിമരം പിഴുതെറിയുകയും ചെയ്തു. എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.