ഇരിട്ടി: പങ്കാളിത്ത കൃഷിയുടെ പേരിൽ ആറളം ഫാമിലെ ആദിവാസി ഭൂമി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകിയ ഫാം മാനേജ്മെന്റിന്റെ നടപടിക്കെതിരെ സി.പി.എമ്മിന്റെ ആദിവാസി സംഘടനയായ ആദിവാസി ക്ഷേമ സമിതി. ഫെബ്രുവരി ആദ്യവാരം പാട്ടക്കരാർ നൽകിയ ഭൂമിയിലേക്ക് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി കൊടികുത്തി കുടിൽകെട്ടി അവകാശം സ്ഥാപിക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആദിവാസി ഫണ്ട് ഉപയോഗിച്ച് 42.09 കോടിക്ക് കേന്ദ്ര സർക്കാറിൽനിന്നും വാങ്ങിയ ഭൂമി ആദിവാസികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ആദിവാസികൾക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനം തട്ടിപ്പാണ്. സമരത്തിലൂടെ നേടിയെടുത്ത ഭൂമി കൊള്ളയടിക്കാനുള്ള നീക്കം ബന്ധപ്പെട്ടവർ തടയണമെന്നും ആദിവാസി ക്ഷേമസമിതി ജില്ല സെക്രട്ടറി കെ. മോഹനൻ, ജില്ല കമ്മിറ്റി അംഗം കൃഷ്ണൻ കോട്ടി, ഏരിയാ സെക്രട്ടറി കെ.എ. ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.