75 തടയണകളുടെ ഉദ്ഘാടനം

ശ്രീകണ്ഠപുരം: ജലാശയങ്ങളുടെ നീരുറവ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എരുവേശ്ശി, പയ്യാവൂർ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി വഴി നിർമിച്ച തടയണകൾ ഉദ്ഘാടനം ചെയ്തു. ഏരുവേശ്ശി പഞ്ചായത്തിൽ 50 തടയണകളാണ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഷൈല ജോയ്, മോഹനൻ മൂത്തേടൻ, മിനി ഷൈബി, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, പൗളിൻ തോമസ്, അബ്രഹാം കാവനടിയിൽ, രാധാമണി സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി എ.ഇ. ക്രിസ്റ്റീന, ഓവർസിയർമാരായ ലിഷ, രഞ്ജിത്ത്, അമൽ, സിജി എന്നിവർ പങ്കെടുത്തു. പയ്യാവൂർ പഞ്ചായത്തിൽ നിർമിച്ച 25 തടയണകൾ പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. ടി.പി. ഹൈദരലി മുഖ്യാതിഥിയായി. ആനീസ് നെട്ടനാനിക്കൽ, ടി.പി. ഉണ്ണികൃഷ്ണൻ, ടി.ഡി. തങ്കമ്മ, റസീന, സഹദേവൻ വാരിയമ്പത്ത്, അനു ദേവസ്യ എന്നിവർ സംസാരിച്ചു. പടം ഏരുവേശ്ശി പഞ്ചായത്തിൽ നിർമിച്ച തടയണകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.