'60 തികഞ്ഞ എല്ലാവർക്കും പെൻഷൻ നൽകണം'

തലശ്ശേരി: ജീവിതകാലം എന്തു ജോലി ചെയ്തു എന്ന് നോക്കാതെ അറുപത് വയസ്സ്​ തികഞ്ഞ മുഴുവനാളുകൾക്കും 10,000 രൂപ വീതം പെൻഷൻ നൽകണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മൻെറ് ഭാരവാഹികൾ ആവശ്യപ്പെട്ടു. കക്ഷിരാഷ്​ട്രീയത്തിനതീതമായാണ് സംഘടന നിലകൊള്ളുന്നത്. 18 വയസ്സ്​ പൂർത്തിയായ ആർക്കും മെംബർഷിപ് അനുവദിക്കും. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബുധനാഴ്ച ഉ മൂന്നിന് ഒ.ഐ.ഒ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തും. വാർത്തസമ്മേളനത്തിൽ അഡ്വ.ബെന്നി എബ്രഹാം, തലശ്ശേരി മണ്ഡലം പ്രസിഡൻറ് സി. അബ്​ദുൽ റഹ്​മാൻ, െസക്രട്ടറി സാജിദ് ചൊക്ലി, ജോ.സെക്രട്ടറി രതീഷ് വേലാണ്ടി എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.