252 പേര്‍ക്കുകൂടി കോവിഡ്

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല​ുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും നാലുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 40,534 ആയി. ഇവരില്‍ 332 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 37,209 ആയി. 209 പേര്‍ രോഗംമൂലം മരിച്ചു. ബാക്കി 2876 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12,435 പേരാണ്. ജില്ലയില്‍നിന്ന് ഇതുവരെ 4,00,640 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 4,00,280 എണ്ണത്തി​ൻെറ ഫലം വന്നു. 360 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.