249 പേര്‍ക്കുകൂടി കോവിഡ് ബാധ

കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച 249 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 237 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്തുനിന്നെത്തിയതും ആറുപേർ വിദേശത്തുനിന്ന് എത്തിയതും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 41,401 ആയി. ഇവരില്‍ 319 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 38,249 ആയി. 217 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2447 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,117 പേരാണ്. ഇതില്‍ 12,722 പേര്‍ വീടുകളിലും 395 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍നിന്ന് ഇതുവരെ 4,10,108 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 4,09,599 എണ്ണത്തി​ൻെറ ഫലം വന്നു. 509 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.