1142 പേര്‍ക്കുകൂടി കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് 13.28 ശതമാനംകണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച 1142 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1114 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നുമെത്തിയ 13 പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 14 ആരോഗ് യപ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് അൽപം ഉയർന്നു. 13.28 ശതമാനമാണ് പുതിയ നിരക്ക്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,93,242 ആയി. ഇവരില്‍ 961 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,83,450 ആയി. 1095 പേര്‍ കോവിഡ് മൂലം മരിച്ചു. 6907 പേര്‍ ചികിത്സയിലാണ്.ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 6029 പേര്‍ വീടുകളിലും ബാക്കി 878 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2,86,944 പേരാണ്. ഇതില്‍ 2,86,086 പേര്‍ വീടുകളിലും 858 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 15,52,239 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,51,417എണ്ണത്തിൻെറ ഫലം വന്നു. 822 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്..............ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രദേശങ്ങള്‍പുതുക്കിയ കോവിഡ് നിയന്ത്രണ മാനദണ്ഡമനുസരിച്ച് ജില്ലയില്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍: കണ്ണൂർ കോര്‍പറേഷന്‍ 17, ആന്തൂര്‍ നഗരസഭ 19, 22, പയ്യന്നൂര്‍ നഗരസഭ 23, 24,40, തളിപ്പറമ്പ് നഗരസഭ 20, തലശ്ശേരി 9................പ്രവാസികൾക്ക് വാക്സിനേഷന് പ്രത്യേക സൗകര്യംവിദേശയാത്ര ആവശ്യമുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ ലഭിക്കുന്നതിനായി covid19.kerala. gov. in എന്ന വെബ്‌സൈറ്റില്‍ പാസ്പോര്‍ട്ടിൻെറ കോപ്പി, കാലാവധി തീരാത്ത വിസയുടെ കോപ്പി, എയര്‍ ടിക്കറ്റ്/ജോബ് ലെറ്റര്‍/ഉടൻ ജോലിയില്‍ പ്രവേശിക്കണമെന്ന കമ്പനിയുടെ അറിയിപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അല്ലാത്തപക്ഷം എമര്‍ജന്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ നല്‍കാന്‍ കഴിയില്ലെന്ന് ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. ജില്ലയില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് വാക്സിനേഷനായി 101 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ............................മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനജില്ലയില്‍ വെള്ളിയാഴ്ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. വ്യാപാരഭവന്‍ കെ.പി നഗറില്‍ രാവിലെ 10 മുതല്‍ 12.30, കൊരങ്ങാട് മദ്റസ, ഗവ. യു.പി സ്‌കൂള്‍ അടക്കാത്തോട്, എസ്.എന്‍.എല്‍.പി സ്‌കൂള്‍ കൊട്ടിയൂര്‍, ഗവ. എല്‍.പി സ്‌കൂള്‍ വലിയപാറ, ചെറുവാഞ്ചേരി വെസ്റ്റ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉച്ച രണ്ടുമുതല്‍ വൈകീട്ട് നാലു വരെ, നെല്ലിപ്പാറ വ്യാപാരഭവന്‍, ഉദയ ക്ലബ് കൂടല്ലൂര്‍, മലപ്പട്ടം കമ്യൂണിറ്റിഹാള്‍, അഴീക്കോടന്‍ മന്ദിരം കൊട്ടാക്കീല്‍, പേരാവൂര്‍ ടി.എച്ച്, ഗവ.എല്‍.പി സ്‌കൂള്‍ പെരിങ്ങോം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെയുമാണ് സൗജന്യ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.