വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹമാധ്യമത്തിൽ പോസ്​റ്റ് ചെയ്​തതിന്​ കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസ്​

കൂത്തുപറമ്പ്: ആർ.എസ്​.എസ്​ നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിൽ പോസ്​റ്റ് ചെയ്​ത് പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തു. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
എസ്​.ഡി.പി.ഐ നേതാവ്​ ഷാനിനെ ആർ.എസ്​.എസുകാർ കൊലപ്പെടുത്തുന്നതിന്​ മുൻപ്​ ആലപ്പുഴയിൽ വത്സൻ തില്ലങ്കേരി നടത്തിയ  പ്രസംഗമാണ്​ റിഫ ഫേസ് ബുക്കിൽ പോസ്​റ്റ് ചെയ്​തത്​. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന്​ പൊലീസ്​ പറഞ്ഞു. മാലൂർ വെമ്പടി തട്ടിലാണ് ഇയാൾ താമസമെങ്കിലും നീർവേലിയിലെ തറവാട്ട് വീടാണ്​ ഫേസ് ബുക്കിലെ വിലാസം എന്നതിനാലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
Tags:    
News Summary - Case against Campus Front leader for posting Valsan Thillankeri's speech on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.